Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kylian Mbappe

സീ ​യൂ @ 2030...

കി​ലി​യ​ന്‍ എം​ബ​പ്പെ ഫി​ഫ 2026 ലോ​ക​ക​പ്പ് പോ​രാ​ട്ടം അ​വ​സാ​നി​പ്പി​ച്ചു മ​ട​ങ്ങി. ഫ്രാ​ന്‍​സി​നെ ഫൈ​ന​ലി​ല്‍ എ​ത്തി​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത​തി​ന്‍റെ നി​രാ​ശ​യി​ലാ​ണ് മ​ട​ക്കം. സെ​മി ഫൈ​ന​ല്‍​വ​രെ പാ​യും​കു​തി​ര​യാ​യ ഫ്രാ​ന്‍​സ്, സ്‌​പെ​യി​നി​നു മു​ന്നി​ല്‍ 2-0നു ​പ​രാ​ജ​യ​പ്പെ​ട്ടു.

അ​തി​നു​ശേ​ഷം ലൂ​സേ​ഴ്‌​സ് ഫൈ​ന​ലി​ല്‍ ഇം​ഗ്ല​ണ്ടി​നെ​തി​രേ ഇ​റ​ങ്ങി​യെ​ങ്കി​ലും അ​തി​ലും പ​രാ​ജ​യ​പ്പെ​ട്ടു. എ​ന്നാ​ല്‍, ലൂ​സേ​ഴ്‌​സ് ഫൈ​ന​ലി​ല്‍ ര​ണ്ട് ഗോ​ള്‍ നേ​ടു​ക​യും ഒ​രു അ​സി​സ്റ്റ് ന​ട​ത്തു​ക​യും ചെ​യ്തു.

27കാ​ര​നാ​യ എം​ബ​പ്പെ​യ്ക്ക് ഫി​ഫ ലോ​ക​ക​പ്പി​ല്‍ ആ​കെ ഗോ​ള്‍ എ​ണ്ണം 22 ആ​യി. അ​ര്‍​ജ​ന്‍റീ​ന x സ്‌​പെ​യി​ന്‍ ഫൈ​ന​ല്‍ കി​ക്കോ​ഫി​നു മു​മ്പു​ള്ള ക​ണ​ക്കാ​ണി​ത്. 21 ഗോ​ള്‍ നേ​ടി​യ അ​ര്‍​ജ​ന്‍റൈ​ന്‍ താ​രം ല​യ​ണ​ല്‍ മെ​സി, ഫൈ​ന​ലി​ല്‍ സ്‌​പെ​യി​നി​ന് എ​തി​രേ ഗോ​ള്‍ നേ​ടി​യി​ല്ലെ​ങ്കി​ല്‍ എം​ബ​പ്പെ റി​ക്കാ​ര്‍​ഡി​ല്‍ തു​ട​രും.

2026 ലോ​ക​ക​പ്പി​ല്‍ മാ​ത്രം 10 ഗോ​ളാ​ണ് എം​ബ​പ്പെ സ്വ​ന്ത​മാ​ക്കി​യ​തെ​ന്ന​തും ശ്ര​ദ്ധേ​യം. മാ​ത്ര​മ​ല്ല, 23-ാം ലോ​ക​ക​പ്പ് എ​ഡി​ഷ​നി​ല്‍ നാ​ല് ഗോ​ളി​ന് അ​സി​സ്റ്റും ന​ട​ത്തി. ഈ ​ലോ​ക​ക​പ്പി​ല്‍ എം​ബ​പ്പെ​യു​ടെ ഗോ​ള്‍ പ​ങ്കാ​ളി​ത്തം 14 ആ​ണെ​ന്ന​തും ഹൈ​ലൈ​റ്റ്.

ക​ഴി​ഞ്ഞ ആ​റ് ലോ​ക​ക​പ്പി​ല്‍ ഇ​ത്ര​യും ഗോ​ള്‍ പ​ങ്കാ​ളി​ത്തം ഒ​രു എ​ഡി​ഷ​നി​ല്‍ സ്വ​ന്ത​മാ​ക്കു​ന്ന ആ​ദ്യ താ​ര​മാ​ണ് എം​ബ​പ്പെ. ഫി​ഫ ലോ​ക​ക​പ്പ് സെ​മി​യി​ല്‍ ഇ​തു​വ​രെ എം​ബ​പ്പെ​യ്ക്കു ഗോ​ള്‍ നേ​ടാ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ലെ​ന്ന​തും വ​സ്തു​ത. എം​ബ​പ്പെ ഇ​തി​നോ​ട​കം മൂ​ന്നു ലോ​ക​ക​പ്പ് സെ​മി​യി​ല്‍ ക​ളി​ച്ചു (2018, 2022, 2026). ഈ ​മൂ​ന്നു സെ​മി​യി​ലും എം​ബ​പ്പെ​യ്ക്കു ഗോ​ളി​ല്ല.

ഫി​ഫ 2030 ലോ​ക​ക​പ്പി​ല്‍ ഫ്രാ​ന്‍​സി​ന് ഒ​പ്പം ലോ​ക​ക​പ്പ് വേ​ദി​യി​ല്‍ എം​ബ​പ്പെ എ​ത്തു​മെ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്. 2018 മു​ത​ല്‍ ലോ​ക​ക​പ്പി​ല്‍ തു​ട​രു​ന്ന ഫോം ​നി​ല​നി​ര്‍​ത്തി​യാ​ല്‍ 2030 ലോ​ക​ക​പ്പി​ല്‍ എം​ബ​പ്പെ​യ്ക്ക് 25 ഗോ​ള്‍ എ​ന്ന നാ​ഴി​ക​ക്ക​ല്ല് പി​ന്നി​ടാം.

Sports

എം​ബാ​പ്പെ​യ്ക്ക് നി​ഞ്ച ട​ർ​ട്ടി​ൽ എ​ന്ന ഓമനപ്പേര് വന്നതെങ്ങനെ? പേരിനുപി​ന്നി​ലെ ര​സ​ക​ര​മാ​യ ക​ഥ ഇ​ങ്ങ​നെ...

ഫി​ഫ ലോ​ക​ക​പ്പ് മൈ​താ​ന​ത്തു നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന ഫ്ര​ഞ്ച് സൂ​പ്പ​ർ​താ​രം കി​ലി​യ​ൻ എം​ബാ​പ്പെ​യെക്കുറി​ച്ചു​ള്ള കൗ​തു​ക​ക​ര​മാ​യ വാ​ർ​ത്ത സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ആ​ഘോ​ഷ​മാ​ക്കു​ക​യാ​ണ്! ക​ഴി​ഞ്ഞ ദി​വ​സം സ്വീ​ഡ​നെ​തി​രെ​യു​ള്ള മ​ത്സ​ര​ത്തി​ൽ ഇ​ര​ട്ട ഗോ​ളു​ക​ൾ നേ​ടി ഫ്രാ​ൻ​സി​നെ പ്രീ-​ക്വാ​ർ​ട്ട​റി​ൽ എ​ത്തി​ച്ച​തോ​ടെ എം​ബാ​പ്പെ​യു​ടെ ലോ​ക​ക​പ്പ് ഗോ​ളു​ക​ളു​ടെ എ​ണ്ണം 18 ആ​യി ഉ​യ​ർ​ന്നു. എ​ന്നാ​ൽ ക​ളി​ക്ക​ള​ത്തി​ലെ മി​ന്നും പ്ര​ക​ട​ന​ങ്ങ​ൾ​ക്കി​ട​യി​ലും, ആ​രാ​ധ​ക​ർ​ക്കി​ട​യി​ൽ എ​പ്പോ​ഴും ച​ർ​ച്ച​യാ​കാ​റു​ള്ള ഒ​ന്നാ​ണ് എം​ബാ​പ്പെ​യു​ടെ പ്ര​ശ​സ്ത​മാ​യ ഡൊ​ണാ​റ്റെ​ല്ലോ അ​ല്ലെ​ങ്കി​ൽ നി​ഞ്ച ട​ർ​ട്ടി​ൽ എ​ന്ന ഓമനപ്പേര്. ഇതിനുപി​ന്നി​ൽ ര​സ​ക​ര​മാ​യൊ​രു ക​ഥ​യു​ണ്ട്!

2017-ൽ ​എം​ബാ​പ്പെ പി​എ​സ്​ജി ക്ല​ബ്ബി​ലേ​ക്ക് മാ​റി​യ കാ​ല​ത്താ​ണ് ​ക​ഥ തു​ട​ങ്ങു​ന്ന​ത്. അ​ന്ന് ടീ​മി​ലു​ണ്ടാ​യി​രു​ന്ന സ​ഹ​താ​രം പ്രെ​സ്ന​ൽ കിംപെംബെ ആണ് എം​ബാ​പ്പെ​യെ ആ​ദ്യ​മാ​യി വട്ടപ്പേരിൽ വിളിച്ചത്. പ്ര​ശ​സ്ത​ ടീ​നേ​ജ് മ്യൂ​ട്ടന്‍റ് നി​ഞ്ച ട​ർ​ട്ടി​ൽ​സ് എ​ന്ന കോ​മി​ക്-​ആ​നി​മേ​ഷ​ൻ ക​ഥാ​പാ​ത്ര​ങ്ങ​ളി​ലെ ഡൊ​ണാ​റ്റെ​ല്ലോ എ​ന്ന നി​ഞ്ച ട​ർ​ട്ടി​ലിന്‍റെ മു​ഖ​വു​മാ​യി എം​ബാ​പ്പെ​യ്ക്ക് ന​ല്ല സാ​ദൃ​ശ്യ​മു​ണ്ടെ​ന്നാ​യി​രു​ന്നു കിം​പെം​ബെ​യു​ടെ ക​ണ്ടെ​ത്ത​ൽ. എം​ബാ​പ്പെ​യു​ടെ വ​ട്ട​ത്തി​ലു​ള്ള മു​ഖ​വും വ​ലി​യ ചി​രി​യും എ​ക്സ്പ്ര​സീ​വ് ആ​യ ക​ണ്ണു​ക​ളു​മൊ​ക്കെ നി​ഞ്ച ട​ർ​ട്ടി​ലി​നെ ഓ​ർമി​പ്പി​ക്കു​ന്ന​താ​ണെ​ന്ന് സ​ഹ​താ​ര​ങ്ങ​ളും സ​മ്മ​തി​ച്ച​തോ​ടെ ഡ്രെ​സിം​ഗ് റൂ​മി​ലെ ആ ​ത​മാ​ശ പി​ന്നീ​ട് ഹി​റ്റാ​വു​ക​യും ലോകമെന്പാടുമുള്ള ആരാധകരുടെ കാതുകളിലേക്ക് എത്തുകയുമായിരുന്നു.

സ​ഹ​താ​ര​ങ്ങ​ൾ വട്ടപ്പേരിൽ ക​ളി​യാ​ക്കു​മ്പോ​ഴും എം​ബാ​പ്പെ പു​ഞ്ചി​രി​യോ​ടെ​യാ​ണ് അതെല്ലാം കാണുന്നത്. പി​ന്നീ​ട് പിഎ​സ്ജി​യി​ലെ ബ്ര​സീ​ലി​യ​ൻ താ​ര​ങ്ങ​ളാ​യ നെ​യ്മ​റും ഡാ​നി ആ​ൽ​വ​സും എം​ബാ​പ്പെ​യെ നി​ഞ്ച ട​ർ​ട്ടി​ലു​മാ​യി ഉ​പ​മി​ച്ച് നി​ര​വ​ധി ട്രോ​ളു​ക​ളും മീ​മു​ക​ളും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച​തോ​ടെ ചെല്ലപ്പേര് ആ​രാ​ധ​ക​രും ഏ​റ്റെ​ടു​ത്തു. ഒ​രി​ക്ക​ൽ മ​ത്സ​ര​ത്തിനു ശേ​ഷം പി​എ​സ്ജി മു​ൻ നാ​യ​ക​ൻ തി​യാ​ഗോ സി​ൽ​വ, എംബാപ്പെയ്ക്ക് നി​ഞ്ച ട​ർ​ട്ടി​ലിന്‍റെ മാ​സ്ക് സ​മ്മാ​നിച്ചിരുന്നു. സംഭവം വൈറലായി മാറുകയും ചെയ്തു.

ക​ളി​ക്ക​ള​ത്തി​ൽ പു​ള്ളി​പ്പു​ലി​യു​ടെ വേ​ഗമു​ണ്ടെ​ങ്കി​ലും, ആ​രാ​ധ​ക​ർ​ക്കും കൂ​ട്ടു​കാ​ർ​ക്കും എം​ബാ​പ്പെ ഇ​ന്നും അ​വ​രു​ടെ പ്രി​യ​പ്പെ​ട്ട നി​ഞ്ച ട​ർ​ട്ടി​ൽ ത​ന്നെ!

Sports

വേ​ട്ട തു​ട​ങ്ങി ഗോ​ൾ​വേ​ട്ട​ക്കാ​ർ; സു​വ​ർ​ണ​സിം​ഹാ​സ​ന​ത്തി​ന് സൂ​പ്പ​ർ പോ​രാ​ട്ടം !

2026 ഫി​ഫ ലോ​ക​ക​പ്പി​ൽ ഗോ​ള​ടി​മേ​ളം​തീ​ർ​ത്ത് ഗോ​ൾ​ഡ​ൻ ബൂ​ട്ടി​നാ​യു​ള്ള പോ​രാ​ട്ട​ത്തി​നു തു​ട​ക്ക​മി​ട്ട് സൂ​പ്പ​ർ​താ​ര​ങ്ങ​ൾ. ക​രി​യ​റി​ന്‍റെ അ​വ​സാ​ന​ഘ​ട്ട​ത്തി​ലും വി​സ്മ​യം തീ​ർ​ക്കു​ന്ന ല​യ​ണ​ൽ മെ​സി, ഫ്രാ​ൻ​സി​ന്‍റെ പു​തി​യ അ​ധ്യാ​യം കു​റി​ക്കു​ന്ന കി​ലി​യ​ൻ എം​ബാ​പ്പെ, ലോ​ക​ക​പ്പ് അ​ര​ങ്ങേ​റ്റം ഗം​ഭീ​ര​മാ​ക്കി​യ ഏ​ർ​ലിം​ഗ് ഹാ​ല​ൻ​ഡ് എ​ന്നി​വ​രെ​ല്ലാം ആ​ദ്യ മ​ത്സ​ര​ങ്ങ​ളി​ൽ ത​ന്നെ വെ​ടി​പൊ​ട്ടി​ച്ചു​ക​ഴി​ഞ്ഞു.

ഈ ​ലോ​ക​ക​പ്പി​ലെ ഏ​റ്റ​വും മി​ക​ച്ച ക​ളി​ക്കാ​ര​നു​ള്ള "ഗോ​ൾ​ഡ​ൻ ബോ​ൾ', ഗോ​ള​ടി​വീ​ര​നു​ള്ള "ഗോ​ൾ​ഡ​ൻ ബൂ​ട്ട്' പു​ര​സ്കാ​ര​ങ്ങ​ൾ​ക്കു​ള്ള പോ​രാ​ട്ട​ത്തി​ന് പോ​ർ​ച്ചു​ഗീ​സ് ഇ​തി​ഹാ​സം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യും ഇ​ന്നി​റ​ങ്ങും.

ഇ​ന്ന​ലെ ആ​ദ്യം​ത​ട്ട​ക​ത്തി​ൽ ക​യ​റി​യ കി​ലി​യ​ൻ എം​ബാ​പ്പെ ക​രു​ത്ത​രാ​യ സെ​ന​ഗ​ലി​നെ​തി​രേ ഇ​ര​ട്ട​ഗോ​ളു​ക​ളു​മാ​യാ​ണു വേ​ട്ട​യ്ക്കു തു​ട​ക്ക​മി​ട്ട​ത്. ലോ​ക​ക​പ്പി​ൽ സാ​ക്ഷാ​ൽ ലി​യോ മെ​സി​യെ മ​റി​ക​ട​ന്ന് 14 ഗോ​ളു​ക​ളു​മാ​യി എം​ബാ​പ്പെ ലോ​ക​ക​പ്പ് ഗോ​ളെ​ണ്ണ​ത്തി​ൽ മി​റോ​സ്ലാ​വ് ക്ലോ​സെ​യ്ക്കും റൊ​ണാ​ൾ​ഡോ ന​സാ​രി​യോ​യ്ക്കും പി​ന്നാ​ലെ മൂ​ന്നാ​മ​തെ​ത്തി.

മ​ണി​ക്കൂ​റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ൽ അ​ൾ​ജീ​രി​യ​ക്കെ​തി​രേ ക​ള​ത്തി​ലി​റ​ങ്ങി​യ മെ​സി ത​ക​ർ​പ്പ​ൻ ഹാ​ട്രി​ക്ക് ഗോ​ളു​മാ​യാ​ണ് മു​പ്പ​ത്തി​യ​ട്ടി​ന്‍റെ ബാ​ല്യം അ​റി​യി​ച്ച​ത്. വ​ട​ക്കേ അ​മേ​രി​ക്ക​ൻ ലോ​ക​ക​പ്പി​നു പ​ന്തു​രു​ളും മു​ൻ​പ് ലോ​ക​ക​പ്പി​ലാ​കെ 13 ഗോ​ളാ​യി​രു​ന്നു മെ​സി​യു​ടെ സ​മ്പാ​ദ്യം.

അ​ൾ​ജീ​രി​യ​ക്കെ​തി​രാ​യ ഹാ​ട്രി​ക്കോ​ടെ മെ​സി ലോ​ക​ക​പ്പ് ഗോ​ൾ​വേ​ട്ട​ക്കാ​രി​ൽ ജ​ർ​മ​ൻ സ്ട്രൈ​ക്ക​ർ മി​റോ​സ്ലാ​വ് ക്ലോ​സെ​യ്ക്കൊ​പ്പം ഒ​ന്നാം​സ്ഥാ​ന​ത്തേ​ക്കു കു​തി​ച്ചെ​ത്തി. റി​ക്കാ​ർ​ഡ് ബു​ക്കി​ൽ ത​നി​ച്ചു പേ​രെ​ഴു​താ​ൻ മെ​സി​ക്ക് ഇ​നി ഒ​രു ക​ളി​കൂ​ടി ധാ​രാ​ളം.

ഇ​ത്ത​വ​ണ ഗോ​ൾ​ഡ​ൻ ബൂ​ട്ടി​നു മെ​സി​ക്കും എം​ബാ​പ്പെ​യ്ക്കും വെ​ല്ലു​വി​ളി​യാ​യേ​ക്കാ​വു​ന്ന നോ​ർ​വെ​യു​ടെ ഏ​ർ​ലിം​ഗ് ഹാ​ല​ൻ​ഡും ലോ​ക​ക​പ്പി​ലെ അ​ര​ങ്ങേ​റ്റം ഒ​ട്ടും മോ​ശ​മാ​ക്കി​യി​ല്ല. ഇ​റാ​ക്കി​നെ​തി​രേ ത​ന്‍റെ ട്രേ​ഡ് മാ​ർ​ക്ക് ഇ​ര​ട്ട ഗോ​ളു​ക​ളു​മാ​യി ഹാ​ല​ൻ​ഡും ഗോ​ൾ​ഡ​ൻ ബൂ​ട്ടി​നാ​യി ത​യാ​റെ​ടു​പ്പ് തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു.

ഇ​ത്ത​വ​ണ ക​രു​ത്തു​റ്റ ടീ​മു​മാ​യി എ​ത്തു​ന്ന നോ​ർ​വെ ലോ​ക​ക​പ്പി​ൽ എ​ത്ര​മാ​ത്രം മു​ന്നോ​ട്ടു​പോ​കും എ​ന്ന​തി​നെ ആ​ശ്ര​യി​ച്ചി​രി​ക്കും ഹാ​ല​ൻ​ഡി​ന്‍റെ സു​വ​ർ​ണ​പാ​ദു​ക​മോ​ഹം. നാ​ലോ അ​ഞ്ചോ ക​ളി​ക​ൾ കി​ട്ടി​യാ​ൽ​പോ​ലും ഗോ​ൾ​ഡ​ൻ ബൂ​ട്ട് അ​ടി​ച്ചെ​ടു​ക്കാ​നു​ള്ള ടാ​ല​ന്‍റ് ഹാ​ല​ൻ​ഡി​നു​ണ്ട്.

മെ​സി ട്രി​ക്കി​ൽ റി​ക്കാ​ർ​ഡു​ക​ൾ ത​രി​പ്പ​ണം

ആ​ദ്യ മ​ത്സ​ര​ത്തി​ൽ അ​ൾ​ജീ​രി​യ​യെ എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്താ​ണ് നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ അ​ർ​ജ​ന്‍റീ​ന കി​രീ​ടം നി​ല​നി​ർ​ത്താ​നു​ള്ള യാ​ത്ര തു​ട​ങ്ങി​യ​ത്. മ​ത്സ​ര​ത്തി​ൽ ത​ക​ർ​പ്പ​ൻ ഹാ​ട്രി​ക് കു​റി​ച്ചു​കൊ​ണ്ട് ക്യാ​പ്റ്റ​ൻ ല​യ​ണ​ൽ മെ​സി ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ൽ പു​തി​യൊ​രു അ​ധ്യാ​യം എ​ഴു​തി​ച്ചേ​ർ​ത്തു.

ഈ ​ഗോ​ളു​ക​ളോ​ടെ എ​ണ്ണ​ത്തി​ൽ 16 ഗോ​ളു​മാ​യി മി​റോ​സ്ലാ​വ് ക്ലോ​സെ​യു​ടെ റി​ക്കാ​ർ​ഡി​നൊ​പ്പം എ​ത്തി​യ മെ​സി ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ൽ ഹാ​ട്രി​ക് നേ​ടു​ന്ന ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ക​ളി​ക്കാ​ര​നു​മാ​യി.

വ​ഴി​മാ​റി​യ​ത് 2018-ൽ ​സ്പെ​യി​നെ​തി​രേ ഹാ​ട്രി​ക് നേ​ടി​യ ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യു​ടെ റി​ക്കാ​ർ​ഡ്.

എം​ബാ​പ്പെ​യു​ടെ റി​ക്കാ​ർ​ഡ് വേ​ട്ട​യും ഹാ​ല​ൻ​ഡി​ന്‍റെ ക​ന്നി അ​ങ്ക​വും

സെ​ന​ഗ​ലി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ഫ്രാ​ൻ​സ് ഒ​ന്നി​നെ​തി​രേ മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് വി​ജ​യം വ​രി​ച്ച​പ്പോ​ൾ ചു​ക്കാ​ൻ​പി​ടി​ച്ച​ത് കി​ലി​യ​ൻ എം​ബാ​പ്പെ​യു​ടെ ത​ക​ർ​പ്പ​ൻ പ്ര​ക​ട​ന​മാ​ണ്.

മ​ത്സ​ര​ത്തി​ൽ ഇ​ര​ട്ട ഗോ​ളു​ക​ൾ നേ​ടി​യ എം​ബാ​പ്പെ, ഒ​ലി​വ​ർ ജി​റൂ​ഡി​നെ മ​റി​ക​ട​ന്ന് ഫ്രാ​ൻ​സി​ന്‍റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന ഗോ​ൾ​വേ​ട്ട​ക്കാ​ര​നാ​യി മാ​റി.

ലോ​ക​ക​പ്പി​ൽ മാ​ത്രം എം​ബാ​പ്പെ​യു​ടെ ആ​കെ ഗോ​ൾ സമ്പാ​ദ്യം ഇ​തോ​ടെ പ​തി​നാ​ലി​ലേ​ക്ക് ഉ​യ​ർ​ന്നു. മ​റു​ഭാ​ഗ​ത്ത് ലോ​ക​ക​പ്പ് വേ​ദി​യി​ലേ​ക്ക് വ​ലി​യൊ​രു ഇ​ട​വേ​ള​യ്ക്കു​ശേ​ഷം തി​രി​ച്ചെ​ത്തി​യ നോ​ർ​വെ​യ്ക്കാ​യി ഏ​ർ​ലിം​ഗ് ഹാ​ല​ൻ​ഡ് ത​ന്‍റെ ക്ലാ​സ് തെ​ളി​യി​ച്ചു.

ഇ​റാ​ഖി​നെ ഒ​ന്നി​നെ​തി​രേ നാ​ലു​ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്ത മ​ത്സ​ര​ത്തി​ൽ ഇ​ര​ട്ട ഗോ​ളു​ക​ളു​മാ​യാ​ണ് ഹാ​ല​ൻ​ഡ് ത​ന്‍റെ ലോ​ക​ക​പ്പ് അ​ര​ങ്ങേ​റ്റം അ​തി​ഗം​ഭീ​ര​മാ​ക്കി​യ​ത്.

കാ​ത്തി​രി​പ്പ് സി​ആ​ർ സെ​വ​ന്‍റെ ലാ​സ്റ്റ് ഡാ​ൻ​സി​നാ​യി

മെ​സി​യും എം​ബാ​പ്പെ​യും ഹാ​ല​ൻ​ഡും ആ​ദ്യ മ​ത്സ​ര​ങ്ങ​ളി​ൽ ത​ന്നെ ക​ളം നി​റ​ഞ്ഞു ക​ഴി​ഞ്ഞ​പ്പോ​ൾ, ലോ​ക​മെമ്പാ​ടു​മു​ള്ള ഫു​ട്ബോ​ൾ പ്രേ​മി​ക​ൾ കാ​ത്തി​രി​ക്കു​ന്ന​ത് ക​രി​യ​റി​ലെ ആ​റാം ലോ​ക​ക​പ്പി​നാ​യി ബൂ​ട്ട​ണി​യു​ന്ന ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യു​ടെ പ്ര​ക​ട​ന​ത്തി​നാ​ണ്.

ത​ന്‍റെ ക​രി​യ​റി​ലെ ഒ​രേ​യൊ​രു ക​ന​ക​സിം​ഹാ​സ​നം ല​ക്ഷ്യ​മി​ട്ടാ​ണ് റൊ​ണാ​ൾ​ഡോ ഇ​ന്ന് രാ​ത്രി ഡെ​മോ​ക്രാ​റ്റി​ക് റി​പ്പ​ബ്ലി​ക് ഓ​ഫ് കോം​ഗോ​യ്ക്ക് എ​തി​രെ ഹൂ​സ്റ്റ​ണി​ൽ ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്.

മെ​സി​യു​ടെ ഹാ​ട്രി​ക്കും എം​ബാ​പ്പെ​യു​ടെ​യും ഹാ​ല​ൻ​ഡി​ന്‍റെ​യും ഇ​ര​ട്ട ഗോ​ളു​ക​ളും ന​ൽ​കു​ന്ന വ​ലി​യ ആ​വേ​ശം റൊ​ണാ​ൾ​ഡോ​യെ എ​ത്ര​ത്തോ​ളം പ്ര​ചോ​ദി​പ്പി​ക്കു​മെ​ന്നാ​ണ് ആ​രാ​ധ​ക​ർ ഉ​റ്റു​നോ​ക്കു​ന്ന​ത്.

ഗോ​ൾ​ഡ​ൻ ബോ​ളി​നാ​യു​ള്ള ഈ ​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും വ​ലി​യ പോ​രാ​ട്ട​ത്തി​ന് വ​ട​ക്കേ അ​മേ​രി​ക്ക​ൻ മ​ണ്ണി​ൽ ഔ​ദ്യോ​ഗി​ക​മാ​യി തി​രി​കൊ​ളു​ത്തി​ക്ക​ഴി​ഞ്ഞു.

Sports

അ​​പ്പീ​​ൽ ന​​ൽ​​കി​​ല്ല

അ​​രീ​​ന: ഫോ​​ർ​​വേ​​ഡ് താ​​രം കി​​ലി​​യ​​ൻ എം​​ബാ​​പ്പെ​​യ്ക്ക് ന​​ഷ്ട​​പ​​രി​​ഹാ​​രം ന​​ൽ​​ക​​ണ​​മെ​​ന്ന ഫ്ര​​ഞ്ച് ലേ​​ബ​​ർ കോ​​ട​​തി വി​​ധി​​ക്കെ​​തി​​രേ അ​​പ്പീ​​ൽ ന​​ൽ​​കി​​ല്ലെ​​ന്ന് പാ​​രീ​​സ് സെ​​ന്‍റ് ജ​​ർ​​മെ​​യ്ൻ (പി​​എ​​സ്ജി). എം​​ബാ​​പ്പെ​​യ്ക്ക് 61 മി​​ല്ല്യ​​ണ്‍ യൂ​​റോ (640 കോ​​ടി രൂ​​പ) ശ​​ന്പ​​ള​​വും ബോ​​ണ​​സും ന​​ൽ​​ക​​ണ​​മെ​​ന്നാ​​യി​​രു​​ന്നു കോ​​ട​​തി വി​​ധി.

പി​​എ​​സ്ജി​​ക്കൊ​​പ്പ​​മു​​ള്ള ഏ​​ഴ് സീ​​സ​​ണു​​ക​​ൾ​​ക്ക് ശേ​​ഷം എം​​ബാ​​പ്പെ റ​​യ​​ൽ മാ​​ഡ്രി​​ഡി​​ൽ ചേ​​ർ​​ന്നു. 30 ദ​​ശ​​ല​​ക്ഷം യൂ​​റോ (320 കോ​​ടി രൂ​​പ) വാ​​ർ​​ഷി​​ക ശ​​ന്പ​​ള​​മാ​​ണ് ക്ല​​ബി​​ൽ താ​​ര​​ത്തി​​ന് ല​​ഭി​​ക്കു​​ന്ന​​ത്. പി​​എ​​സ്ജി​​ക്കാ​​യി 308 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് എം​​ബാ​​പ്പെ 256 ഗോ​​ളു​​ക​​ൾ നേ​​ടി​​യി​​രു​​ന്നു.

Sports

എം​ബാ​പ്പെ​യ്ക്ക് ഇ​ര​ട്ട ഗോ​ൾ; റ​യ​ൽ മാ​ഡ്രി​ഡിന് ജയം

മാ​ഡ്രി​ഡ്: സ്പാ​നി​ഷ് ലാ​ലി​ഗ​യി​ല്‍ റ​യ​ൽ മാ​ഡ്രി​ഡി​ന് ജ​യം. ഏ​വേ പോ​രാ​ട്ട​ത്തി​ല്‍ മ​റു​പ​ടി​യി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ള്‍​ക്കു വി​യ്യാ​റ​യ​ലി​നെ വീ​ഴ്ത്തി റ​യ​ൽ പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​തെ​ത്തി. ഫ്ര​ഞ്ച് സൂ​പ്പ​ര്‍ താ​രം കി​ലി​യ​ന്‍ എം​ബാ​പ്പെ​യു​ടെ ഇ​ര​ട്ട ഗോ​ളു​ക​ളാ​ണ് ജ​യം നി​ര്‍​ണ​യി​ച്ച​ത്.

ര​ണ്ടാം പ​കു​തി​യു​ടെ തു​ട​ക്ക​ത്തി​ൽ വി​നീ​ഷ്യ​സ് ജൂ​ണി​യ​റി​ന്‍റെ ക്രോ​സ് ത​ട​യാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ല​ഭി​ച്ച പ​ന്ത് വ​ല​യി​ലെ​ത്തി​ച്ചാ​ണ് എം​ബാ​പ്പെ ഗോ​ൾ വേ​ട്ട​യ്ക്ക് തു​ട​ക്ക​മി​ട്ട​ത്. ഇ​തോ​ടെ ഈ ​സീ​സ​ണി​ലെ താ​ര​ത്തി​ന്‍റെ ലീ​ഗ് ഗോ​ളു​ക​ളു​ടെ എ​ണ്ണം 20 ആ​യി.

മ​ത്സ​ര​ത്തി​ന്‍റെ ഇ​ഞ്ചു​റി ടൈ​മി​ൽ ല​ഭി​ച്ച പെ​നാ​ൽ​റ്റി കൃ​ത്യ​മാ​യി ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ച താ​രം റ​യ​ലി​ന്‍റെ വി​ജ​യം ഉ​റ​പ്പി​ച്ചു. വി​നീ​ഷ്യ​സ് ജൂ​ണി​യ​ർ മി​ക​ച്ച നീ​ക്ക​ങ്ങ​ൾ ന​ട​ത്തി​യെ​ങ്കി​ലും ഗോ​ൾ നേ​ടാ​നാ​യി​ല്ല.

ജ​യ​ത്തോ​ടെ 21 ക​ളി​യി​ല്‍ നിന്ന് 51 പോ​യി​ന്‍റു​മാ​യാ​ണ് റ​യ​ല്‍ ഒ​ന്നാം സ്ഥാ​നം ഉ​റ​പ്പി​ച്ച​ത്. 20 ക​ളി​യി​ല്‍ 49 പോ​യി​ന്‍റു​മാ​യി ബാ​ഴ്‌​സ​ലോ​ണ ര​ണ്ടാ​മ​താ​ണ്.

 

Sports

റ​​യ​​ല്‍ മാ​​ഡ്രി​​ഡി​​നു തി​​രി​​ച്ച​​ടി

ജി​​റോ​​ണ: സ്പാ​​നി​​ഷ് ലാ ​​ലി​​ഗ ഫു​​ട്‌​​ബോ​​ളി​​ല്‍ റ​​യ​​ല്‍ മാ​​ഡ്രി​​ഡി​​നു തി​​രി​​ച്ച​​ടി. എ​​വേ പോ​​രാ​​ട്ട​​ത്തി​​ല്‍ കു​​ഞ്ഞ​​ന്മാ​​രാ​​യ ജി​​റോ​​ണ​​യോ​​ട് 1-1ന് ​​റ​​യ​​ല്‍ മാ​​ഡ്രി​​ഡ് സ​​മ​​നി​​ല​​യി​​ല്‍ കു​​ടു​​ങ്ങി.

45-ാം മി​​നി​​റ്റി​​ല്‍ ലീ​​ഡ് നേ​​ടി​​യ ജി​​റോ​​ണ​​യെ 67-ാം മി​​നി​​റ്റി​​ല്‍ കി​​ലി​​യ​​ന്‍ എം​​ബ​​പ്പെ നേ​​ടി​​യ പെ​​നാ​​ല്‍​റ്റി ഗോ​​ളി​​ലാ​​ണ് റ​​യ​​ല്‍ സ​​മ​​നി​​ല​​യി​​ല്‍ പി​​ടി​​ച്ച​​ത്. ഈ ​​വ​​ര്‍​ഷം എം​​ബ​​പ്പെ​​യു​​ടെ 60-ാം ഗോ​​ളാ​​ണ്.

സ​​മ​​നി​​ല​​യോ​​ടെ റ​​യ​​ല്‍ മാ​​ഡ്രി​​ഡ് ര​​ണ്ടാം സ്ഥാ​​ന​​ത്തു തു​​ട​​രും. 14 മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്ന് 33 പോ​​യി​​ന്‍റാ​​ണ് റ​​യ​​ലി​​നു​​ള്ള​​ത്. ലാ ​​ലി​​ഗ​​യി​​ല്‍ റ​​യ​​ലി​​ന്‍റെ തു​​ട​​ര്‍​ച്ച​​യാ​​യ മൂ​​ന്നാം സ​​മ​​നി​​ല​​യാ​​ണ്. 34 പോ​​യി​​ന്‍റു​​മാ​​യി എ​​ഫ്‌​​സി ബാ​​ഴ്‌​​സ​​ലോ​​ണ​​യാ​​ണ് ലീ​​ഗി​​ന്‍റെ ത​​ല​​പ്പ​​ത്ത്.

Latest News

Corehub Up